SignIn
Kerala Kaumudi Online
Friday, 26 April 2024 6.50 PM IST

ജില്ലയെ മാലിന്യമുക്തമാക്കാൻ ഹരിത കർമ്മസേന

harithakarma-sena

തിരുവനന്തപുരം: മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതിയുമായി ഹരിതകർമ്മസേന. കുടുംബശ്രീ മിഷൻ,​ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഹരിത കർമ്മ സേനയുടെ പ്രവർത്തനം. കൃത്യമായ ഇടവേളകളിൽ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയിൽ സംസ്‌കരിക്കുകയാണ് ഇവരുടെ ചുമതല.

വീട്ടുകാർക്ക് ജൈവ മാലിന്യ സംസ്‌കരണ ആശയങ്ങൾ നൽകാനും പാഴ് വസ്‌തുക്കളിൽ നിന്ന് മികച്ച ഉത്പന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങൾ നടപ്പാക്കി സ്വയംപര്യാപ്‌തമാകാനും ഹരിതകർമ്മസേന ശ്രമിക്കുന്നു. യൂണിഫോമും ഐ.ഡി കാർഡുമുള്ള ഇവർക്ക് നിലവിൽ 1000-10000രൂപ വരെ മാസവരുമാനമുണ്ട്.

സേനയുടെ പ്രവർത്തനം ഇങ്ങനെ


ഹരിതകർമ്മ സേനയെ തിരഞ്ഞെടുക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കാണ്. വീടുകളിൽ നിന്ന് അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് അവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലെത്തിക്കുകയാണ് ആദ്യപടി. ഇവിടെനിന്ന് മാലിന്യം തരംതിരിച്ച് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിലേക്ക് കൊണ്ടുവരും. അജൈവ മാലിന്യങ്ങൾ ഉപയോഗമനുസരിച്ച് പൊടിച്ചുനൽകിയശേഷം ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ റോഡ് ടാറിംഗിനും മറ്റുമായി നൽകും.

യൂസർഫീ ഈടാക്കിയാണ് ഹരിത കർമ്മ സേനകൾ പ്രവർത്തിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ 1912, മുനിസിപ്പാലിറ്റിയിൽ 327, കോർപ്പറേഷനിൽ 436 എന്നിങ്ങനെ 74 വാർഡുകളിലായി ജില്ലയിൽ 2675 അംഗങ്ങളുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സേനയിൽ പങ്കാളികളാകാം. ഓരോ കുടുംബശ്രീ പ്രവർത്തകരും കുറഞ്ഞത് 250 വീടുകൾ സന്ദർശിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കും. അജൈവ മാലിന്യ ശേഖരണത്തിന് 100 രൂപ, അജൈവ മാലിന്യ ശേഖരണത്തിനും ബിൻ പരിപാലനത്തിനുമായി 200 രൂപ എന്നതാണ് നിരക്ക്.

സ്‌മാർട്ട് ഗാർബേജ് ആപ്പ്


വീടുകളിൽ സ്ഥാപിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാനിംഗ് വഴി മാലിന്യ ശേഖരണം ട്രാക്ക് ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പിനും സാധിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ പിന്തുണയുള്ള പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേനയ്ക്ക് സ്‌മാർട്ട്‌ഫോണുകളും നൽകും. സ്‌മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഭാഗമായി മാലിന്യ ട്രക്കുകളിൽ ജി.പി.എസും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ഇല്ലാതാക്കാൻ സി.സി ടിവി കാമറകളും സ്ഥാപിക്കും. മാലിന്യം ശേഖരണത്തിനായി ഹരിത കർമ്മ സേനയ്‌ക്ക് സർക്കാർ ഇലക്ട്രിക് വാഹനങ്ങളും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.