ലിയോണ ലിഷോയ് യുടെ രണ്ട് ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യും. മോഹൻലാൽ ജീത്തുജോസഫ് ചിത്രം 12 th man,നവാഗതനായ ജിജോ ജോസഫ് സിജു വിത്സനെ നായകനാക്കി സംവിധാനം ചെയ്യുന്ന വരയൻ എന്നീ ചിത്രങ്ങൾ മേയ് 20ന് റിലീസ് ചെയ്യും. 12 th man ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യും.
ശിവദ , അനുശ്രീ, അനു സിതാര, അദിതി രവി, പ്രിയങ്ക നായർ എന്നിവരാണ് 12th man എന്ന ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു നടിമാർ. തിയേറ്റർ റിലീസായി എത്തുന്ന വരയനിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് ലിയോണ ലിയോയ് യുടെ രണ്ട് സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. കലികാലം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് ലിയോണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |