SignIn
Kerala Kaumudi Online
Friday, 26 April 2024 7.47 AM IST

വനിതാ അഭിഭാഷകയെ നടുറോഡിൽ ഇട്ട് ചവിട്ടിയ വ്യക്തി പിടിയിൽ, അറസ്റ്റിലായത് വീഡിയോ വൈറലായതോടെ

lawyer

ബംഗളൂരു: വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. അഭിഭാഷകയായ സംഗീതയെ അയൽവാസി കൂടിയായ മഹന്തേഷ് എന്ന വ്യക്തിയാണ് മർദ്ദിച്ചത്. മഹന്തേഷ് സംഗീതയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലാസ് നടപടിയെടുത്തത്.

ഇത് ആദ്യമായല്ല ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടാകുന്നതെന്ന് പൊലീസ് പറഞ്ഞു. മുമ്പും നിരവധി തവണ ഇരുവരും പരസ്പരം അടികൂടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവർക്കുമിടയിൽ നിലനിൽക്കുന്ന ഒരു സിവിൽ കേസാണ് തർക്കത്തിന് കാരണം.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ മഹന്തേഷ് സംഗീതയുടെ മുഖത്ത് ശക്തിയായി അടിക്കുന്നതും വയറിൽ ചവിട്ടുന്നതും കാണാം. മഹന്തേഷിന്റെ ആക്രമണം തടയുന്നതിന് വേണ്ടി സമീപത്ത് കിടന്ന കസേര എടുത്ത് മറയാക്കാൻ സംഗീത ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ ചവിട്ടിൽ കസേര വരെ തെറിച്ചുപോകുന്നത് വീഡിയോയിൽ കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BENGALURU, LAWYER, ATTACK, KARNATAKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.