മുംബയ്: എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീർത്തികരമായ പരാമർശത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് മറാത്തി നടിയായ കേതകി ചിതാലെ (29) അറസ്റ്റിൽ. ഫാർമസി വിദ്യാർത്ഥിയായ നിഖിൽ ഭാംറെയും ( 23 ) അറസ്റ്റിലായി. ഇയാളെ നാസികിൽ നിന്നാണ് പിടികൂടിയത്. ഇയാൾ പവാറിനെതിരെ ട്വിറ്ററിൽ പോസ്റ്റിടുകയായിരുന്നു.
' ബാരാമതിയുടെ നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കാൻ ബാരാമതിയുടെ ഗാന്ധിയുടെ സമയമായി "എന്നാണ് മറാത്തി ഭാഷയിലെ പോസ്റ്റിൽ പറയുന്നത്. നടി ഷെയർ ചെയ്ത പോസ്റ്റിൽ ' നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു ", ' നരകം നിങ്ങളെ കാത്തിരിക്കുന്നു " എന്നെല്ലാം അവർ കുറിച്ചിരുന്നു.
പോസ്റ്റ് വിവാദമായതിന് പിന്നാലെ നടിയുടെ വീടിന് നേരെ എൻ.സി.പി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ നടിയെ മേയ് 18 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |