ബീജിംഗ്: ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇന്ത്യയെ പിന്തുണച്ച് ചൈനീസ് മാദ്ധ്യമം. പ്രമുഖ ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസാണ് തങ്ങളുടെ എഡിറ്റോറിയലിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യയെ കുറ്റപ്പെടുത്തിയത് കൊണ്ട് ഭക്ഷണ പ്രശ്നം പരിഹരിക്കാനാവില്ല. ജി 7 ലെ കൃഷി മന്ത്രിമാർ ഗോതമ്പ് കയറ്റുമതി നിരോധിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്നു. എന്നാൽ, ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിൽ സ്ഥിരത വരുത്തി കയറ്റുമതി വർദ്ധിപ്പിക്കാൻ എന്തുകൊണ്ടാണ് ജി 7 രാജ്യങ്ങൾ ശ്രമിക്കാത്തത്?.
ഗോതമ്പ് ഉൽപാദനത്തിൽ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. എന്നാൽ, വളരെക്കുറച്ച് ഗോതമ്പ് മാത്രമാണ് ഇന്ത്യ കയറ്റി അയക്കുന്നത്. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഗോതമ്പ് കയറ്റി അയക്കുന്നതെന്നും കുറിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |