ബംഗളൂരു: ബംഗളൂരു രാജാജി നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്ളാസ്റ്റിക് സർജറിക്ക് വിധേയയായ കന്നഡ നടി ചേതനാ രാജ് (21) അന്തരിച്ചു.
ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളിലൂടെ കുടുംബസദസ്സുകൾക്ക് പ്രിയങ്കരിയായിരുന്നു ചേതന.
തിങ്കളാഴ്ച രാവിലെയാണ് ചേതനയ്ക്ക് ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ ആരോഗ്യനില വഷളായി. ശ്വാസതടസമുണ്ടായി. വൈകാതെ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സർജറിക്കായി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |