തൊടുപുഴ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേയ്ക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതംമേയ് 26 ന് വൈകുന്നേരം 5ന് മുമ്പ് ലഭിക്കണം. വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന,കരമന.പി.ഒ,തിരുവനന്തപുരം, ഇമെയിൽ : spdkeralamss@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |