മല്ലപ്പള്ളി : എഴുമറ്റൂരിനെ മയിൽപ്പീലിക്കാവാക്കി മാറ്റുകയാണ് വിരുന്നെത്തുന്ന മയിൽക്കൂട്ടങ്ങൾ. കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ ആറുതവണയാണ് മയിൽക്കൂട്ടങ്ങൾ എത്തിയത്. ഇന്നലെ ഇടുവിനാംപൊയ്കയിൽ ജയകുമാറിന്റെ പുരയിടത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വായനശാല ജംഗ്ഷനിലും പുറത്തിനി മേലയിലും മയിലുകൾ എത്തി. രാവിലെ 11 മണിയോടെ എത്തിയ മയിലുകൾ പ്രദേശത്തെ പല പുരയിടങ്ങളിലും ചുറ്റിത്തിരിഞ്ഞു. കാടിറങ്ങുന്ന മയിലുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |