പാരിസ് : ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി എലിസബത്ത് ബോണിനെ (61) തിരഞ്ഞെടുത്തു. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ് ഫ്രാൻസിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു വനിതയെത്തുന്നത്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന ഷോൺ കാസ്റ്റക്സ് രാജിവച്ച പശ്ചാത്തലത്തിലാണ് തൊഴിൽ മന്ത്രിയായിരുന്ന എലിസബത്തിനെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിരഞ്ഞെടുത്തത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ഫ്രാൻസിൽ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് എലിസബത്ത്. എലിസബത്ത് നേരത്തെ ഗതാഗത, പരിസ്ഥിതി മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്.