SignIn
Kerala Kaumudi Online
Friday, 26 April 2024 11.23 AM IST

മയക്കുമരുന്ന് കടത്താൻ റെയിൽ സംവിധാനമുള്ള ട്രാക്ക് ഘടിപ്പിച്ച തുരങ്കം, മെക്സിക്കോ അതിർത്തിയിൽ ലോക പൊലീസിന്റെ കണ്ണുവെട്ടിച്ച സംവിധാനങ്ങൾ

tunnel

വാഷിംഗ്ടൺ : മെക്സിക്കോ - അമേരിക്കൻ അതിർത്തിയിൽ റെയിൽ സംവിധാനമുള്ള മയക്കുമരുന്ന് കടത്ത് തുരങ്കം കണ്ടെത്തി. അമേരിക്കയിലെ ഒരു വെയർഹൗസിലേക്കാണ് മെക്സിക്കോയിൽ നിന്നുള്ള തുരങ്കം തുറക്കുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആധുനിക സംവിധാനങ്ങളുള്ള തുരങ്കം കണ്ടെത്തിയത്. ടിജുവാന മുതൽ സാൻ ഡിയാഗോ വരെയുള്ള തുരങ്കത്തിൽ ട്രെയിൻ, വെന്റിലേഷൻ സംവിധാനങ്ങൾ, വൈദ്യുതി, ഇരുവശത്തു നിന്നും മണ്ണിടിച്ചിൽ തടയാനുള്ള സംവിധാനങ്ങൾ എന്നിവ കണ്ടെത്തി. ഒരു മൈൽ നീളമുള്ളതും ആറ് നില ആഴവും നാല് അടി വ്യാസവുമുള്ളതായിരുന്നു ഈ തുരങ്കം.

മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്ത് സംഘം തുരങ്കം നിർമ്മിക്കുന്നത് ഇതാദ്യമല്ല. എന്നാൽ ഇത്രയും സംവിധാനങ്ങളൊരുക്കിയ തുരങ്കം പ്രവർത്തിച്ചിരുന്നു എന്ന കണ്ടെത്തലാണ് അധികൃതരെ ഞെട്ടിപ്പിച്ചത്. ഇതുവഴി എന്ത്മാത്രം വസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് ഇനിയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് 1,762 പൗണ്ട് കൊക്കെയ്ൻ, 165 പൗണ്ട് മെത്ത്, 3.5 പൗണ്ട് ഹെറോയിൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അതിർത്തിക്കടിയിലൂടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ കേസെടുത്തു. ഇവരെല്ലാം തെക്കൻ കാലിഫോർണിയയിലുള്ളവരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, TUNNEL, DRUGS USE, MEXICO, UST, US AUTHORITIES FIND DRUG SMUGGLING TUNNEL WITH RAIL SYSTEM AT MEXICO BORDER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.