ഏറ്റുമാനൂർ : പ്രകൃതിക്ഷോഭം മൂലം ദുരിതത്തിലായ തിരുവാർപ്പ്, കുമരകം പ്രദേശങ്ങളിലെ നെൽകർഷകരെ രക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് ബി.ഡി.ജെ.എസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കർഷകർക്ക് അടിയന്തിരമായി സാമ്പത്തിക സഹായം എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എം റെജിമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ പി .സന്തോഷ്, ജില്ലാ വൈ.പ്രസിഡന്റ് ഷാജി കടപ്പൂർ, കർഷകസേന ജില്ലാ പ്രസിഡന്റ് എം.എസ് രാധാകൃഷ്ണൻ , ജില്ലാ ജോ: സെക്രട്ടറി ഷാജി ശ്രീശിവം, വനിതാ സേന ജില്ലാ പ്രസിഡന്റ് അജിതാ സാബു, ഷാജി മാന്നാനം എന്നിവർ പ്രസംഗിച്ചു.