കൊച്ചി: ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എ.കെ.പി.സി.ടി.എ) 64-ാം സംസ്ഥാന സമ്മേളനം 19, 20 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. നാളെ രാവിലെ 10ന് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്നും രണ്ടിന് യാത്ര അയപ്പ് സമ്മേളനം മുൻ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മറൈൻ ഡ്രൈവിൽ 5.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 11ന് ആർ.ആർ.സി അനുസ്മരണ വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ.സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |