തൃശൂർ: കൊവിഡ് അടച്ചിടലിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന ഗുരുവായൂർ തൃശൂർ - പാസഞ്ചർ ട്രെയിൻ, എക്സ്പ്രസായി 30ന് ഓടിത്തുടങ്ങും. അൺ റിസർവ്ഡ് എക്സ്പ്രസായിട്ടാകും ഓടുക. രാവിലെ 9.05ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടി 9.35ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് 11.25ന് മടങ്ങി 11.55ന് ഗുരുവായൂരിലെത്തും. 16 കോച്ചുള്ള വണ്ടിയാണ് ഓടിക്കുക. ഗുരുവായൂർ - എറണാകുളം പാസഞ്ചർ എക്സ്പ്രസ് ഓടിക്കുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |