തിരുവനന്തപുരം:തൊഴിലും കൂലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എഫ്.സി.ഐ ലോറി തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ടി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഇബ്രാഹീം കുട്ടി, സംസ്ഥാന ട്രഷറർ എൻ.സുന്ദരം പിള്ള, എം.എസ്.സ്ക്കറിയ, മനോജ് പരാണ്ടി, വി.എസ്.ശ്രീകാന്ത്, ഹരികുമാർ,ദിവാകരൻ കരുനാഗപ്പള്ളി, ബാബു ഇടുക്കി, പ്രേമരാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് മുഖ്യമന്ത്രി, ഭക്ഷ്യ മന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. രാജൻ, ജനറൽ സെക്രട്ടറി എം.ഇബ്രാഹീം കുട്ടി, ഖജാൻജി എൻ. സുന്ദരംപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |