SignIn
Kerala Kaumudi Online
Friday, 26 April 2024 8.27 AM IST

ശ്രീനടരാജ സംഗീതസഭാ പുരസ്കാര സമർപ്പണം

nadaraja-sangeetha-sabha

വർക്കല:ശ്രീനടരാജ സംഗീതസഭയുടെ മൃദംഗകലാകാരനുളള പുരസ്കാരം പ്രൊഫ.കടനാട് ഗോപിക്കും വായ്പാട്ടിനുളള പുരസ്കാരം പ്രൊഫ.വർക്കല സി.എസ്.ജയരാമിനും നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് സമ്മാനിച്ചു. നഗരസഭാ വാഷികോഘോഷത്തോടനുബന്ധിച്ച് ഗുരുനാരായണഗിരിയിൽ നടന്ന സമ്മേളനത്തിലാണ് പുരസ്കാര വിതരണം നടത്തിയത്.സമ്മേളനം ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.സഭ പ്രസിഡന്റ് ഡോ.എസ്.ജയപ്രകാസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാനും സഭാഅംഗവുമായ കെ.എം.ലാജിയെ ആദരിച്ചു.നടരാജസംഗീതസഭയിലെ പൂർവ വിദ്യാർത്ഥിയും കാലടി ശ്രീശങ്കര സർവകാലശാലയിൽ നിന്ന് വായ്പാട്ടിൽ എം.ഫിൽ ബിരുദം പ്രശസ്തമായ നിലയിൽ വിജയിച്ച അമൃതലക്ഷ്മി, നൃത്തത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഇന്ദുലേഖ എന്നിവരെയും കേരള സർവകലാശാ യുവജനോത്സവത്തിൽ ഭരതനാട്യത്തിൽ മൂന്നാം സ്ഥാനം നേടിയ പി.അനീഷിനെയും അനുമോദിച്ചു. കെ.ബാജി,എസ്.സലിംകുമാർ,സുനിൽവാസവൻ എന്നിവർ സംസാരിച്ചു. വക്കം ജോയി.ആർ.നാഥ് സംവിധാനം ചെയ്ത് സംഗീതസഭയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.