അടുത്ത ഷെഡ്യൂൾ ജൂൺ മദ്ധ്യത്തിൽ
തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ് റോഡ് എന്ന തമിഴ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ മിയ. ചെന്നൈയിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ ദ് റോഡിന്റെ അടുത്ത ഷെഡ്യൂൾ ജൂൺ മദ്ധ്യമത്തിൽ ആരംഭിക്കും. ഇൗ ഷെഡ്യൂളിലും മിയ അഭിനയിക്കുന്നുണ്ട്. അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്തോഷ് പ്രതാപ്, എം.എസ്. ഭാസ്കർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
2014 ൽ അമരകാവ്യം എന്ന റൊമാന്റി ക് കോമഡി ചിത്രത്തിലൂടെയാണ് മിയ തമിഴിൽ എത്തുന്നത്. ആര്യയുടെ സഹോദരൻ സത്യ ആയിരുന്നു ചിത്രത്തിലെ നായകൻ. ഇൻഡ്രു നെട്രു നാളെ, ഒരുനാൾ കൂത്ത്, യമൻ എന്നിവയാണ് മിയയുടെ മറ്റു തമിഴ് ചിത്രങ്ങൾ. വിക്രം നായകനായ കോബ്ര ആണ് മിയ തമിഴിൽ പൂർത്തിയാക്കിയ ചിത്രം. അജയ് ജ്ഞാനമുത്തു രചനയും സംവിധാനവും നിർവഹിച്ച കോബ്രയിൽ മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇൻഡ്രു നെട്രു നാളെയുടെ രണ്ടാം ഭാഗത്തിലും മിയ അഭിനയിക്കുന്നുണ്ട്.അതേസമയം രണ്ടുവർഷം മുൻപ് പുറത്തിറങ്ങിയ അൽ മല്ലു എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. യു.എ.ഇയിൽ ചിത്രീകരിച്ച ചിത്രം ബോബു സാമുവേലാണ് സംവിധാനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |