ഇതാദ്യമായി ഹ്രസ്വചിത്രത്തിൽ ഭാവന അഭിനയിക്കുന്നു. ദി സർവൈവൽ എന്നു പേരിട്ട ഹ്രസ്വചിത്രത്തിൽ ബോക്സറുടെ വേഷമാണ് താരത്തിന്. എസ്.എൻ. രജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വെല്ലുവിളികളെ അതിജീവിക്കുന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. പ്രകാശ് വേലായുധൻ ആണ് ദൃശ്യാവിഷ്കാരം നിർവഹിക്കുന്നത്. അടുത്ത മാസം ഹ്രസ്വചിത്രം റിലീസ് ചെയ്യും. അതേസമയം പിങ്ക് നോട്ട് എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ഭാവന. ഇരട്ട വേഷത്തിൽ ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.മലയാളത്തിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം.ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്, നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി - സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. 2017ൽ റിലീസ് ചെയ്ത ആദം ജോൺ ആണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ച ചിത്രം.ജിനു. വി.ഏബ്രഹാം സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |