SignIn
Kerala Kaumudi Online
Saturday, 27 April 2024 9.57 AM IST

വെള്ളിയും ഞായറും ഡ്രൈ ഡേ.

mosquito

കോട്ടയം. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഇടപെടാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വാർഡ്തല മാലിന്യ നിർമാർജ്ജനം ഊർജ്ജിതമാക്കും. വീടുകളിൽ ഞായറാഴ്ചകളിലും ഓഫീസുകളിൽ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കും.

അജൈവമാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ഹരിതകർമസേനയ്ക്ക് കൈമാറണമെന്നും നിർദേശമുണ്ട്. കുറ്റിക്കാടുകൾ, ആൾപ്പാർപ്പില്ലാത്ത പറമ്പുകൾ തുടങ്ങിയ മേഖലകളിൽ പ്രദേശവാസികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഓടകളിലും നിർമാണ സൈറ്റുകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.

ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ഗൃഹസന്ദർശനം നടത്തി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എ.ഡി.എം ജിനു പുന്നൂസ് നിർദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MOSQUITO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.