നീലേശ്വരം: തേജസ്വിനിപുഴയിലെ പാലായിയിൽ സ്ഥാപിച്ച പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നു. വേനൽമഴ ശക്തിയാർജ്ജിച്ചതോടെയാണ് ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ ഷട്ടറുകൾ തുറന്നുവിട്ടത്. ഇറിഗേഷൻ മെക്കാനിക്കൽ, വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള മാങ്ങോട് ചാലിൽ പണിത ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു.ഇതോടെ തേജസ്വിനി പുഴയിൽ ഒഴുക്ക് കൂടുകയും പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വരെ വെള്ളംം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ 19 ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്നത്. ഷട്ടറുകൾ തുറന്ന് വിടുന്ന വിവരംം ഇറിഗേഷൻ വകുുപ്പ് അധികൃതർ തേജസ്വിനി പുഴയുടെ ഇരുകരകളിലുള്ള നാട്ടുകാർക്ക് മുന്നറിിയിപ്പ് നൽകിയിരുന്നു.
2021 നവംബർ അവസാനമാണ് തേജസ്വിനി പുഴ പാലായിയിൽ പണിത ഷട്ടർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ അടച്ചത് .ഷട്ടറുകൾ അടച്ചതോടെ പുഴയിൽ പാലായി മുതൽ കിഴക്കൻ ഭാഗത്ത് ജലനിരപ്പ് ഉയർന്നിരുന്നു. കാർഷികാഭിവൃദ്ധി മെച്ചപ്പെടുത്താനും കുടിവെള്ള ക്ഷാമം പരിഹരിക്കാനുമാണ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പണിതത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |