പാവറട്ടി: കാലവർഷം എത്തുന്നതിനു മുമ്പേ പെയ്ത മഴയിൽ ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് ചാകര. നൂറോളം മത്സ്യത്തൊഴിലാളികളാണ് വഞ്ചിയും വലയുമായി രാവും പകലുമില്ലാതെ പുഴയിലേക്കിറങ്ങി ഏറ്റുമീൻ പിടിക്കുന്നത്. ചെമ്പല്ലി, പൂവാൻ, വാള, കരിമീൻ, കണമ്പ്, പോട്ട തുടങ്ങിയ മത്സ്യങ്ങളാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇടിയഞ്ചിറ വളയം ബണ്ട് പൊളിച്ചതും ഷട്ടറുകൾ തുറന്നതും മൂലം ഏറ്റുമീൻ പിടിക്കുന്നതിനായി നിരവധി മത്സ്യത്തൊഴിലാളികൾ എത്തുന്നുണ്ട്. ഏറെക്കാലമായി ദുരിതത്തിലായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യങ്ങൾ ലഭിക്കുന്നതോടെ ഏറെക്കാലമായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |