SignIn
Kerala Kaumudi Online
Saturday, 27 April 2024 4.05 AM IST

സിൽവർ ലൈൻ ജനപിന്തുണയോടെ നടപ്പാക്കും,​ പദ്ധതിക്കെതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടുമെന്ന് മുഖ്യമന്ത്രി

kk

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച കുപ്രചാരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. പദ്ധതിയെക്കുറിച്ച് പറഞ്ഞ് മനസിലാക്കി ജനപങ്കാളിത്തത്തോടെ തന്നെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറ‌്ഞു.

സിൽവർലൈൻ വിരുദ്ധർ പദ്ധതിക്കെതിരെ തുടർസമരം പ്രഖ്യാപിച്ച സ്ഥലങ്ങളിൽപോലും തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു. സിൽവർ ലൈൻ സാമൂഹിക ആഘാത പഠനവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വ്യക്തതയ്ക്ക് വേണ്ടിയാണ്. കല്ലിടേണ്ട സ്ഥലത്ത് കല്ലിടും. ഏത് പദ്ധതി വന്നാലും ചിലർ കുപ്രചരണങ്ങൾ നടത്തും. ഇവിടെ പ്രതിപക്ഷം അതിന്റെ ഹോൾസെയിൽ ഏറ്റെടുത്തിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. അങ്ങനെ കരുതി വികസന പ്രവർത്തനങ്ങൾ വേണ്ടെന് കരുതാനാകില്ല. വികസന പ്രവർത്തനങ്ങളിലൂടെയാണ് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇടതുമുന്നണി തുരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ല. . അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്.സ്വയം വിനാശനത്തിലാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ കാമ്പെയിൻ അവർക്ക് തന്നെയാണ് യോജിക്കുന്നത്. ത്യക്കാക്കരയിൽ ഇടതുമുന്നണി നൂറു തികയ്ക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYI VIJAYAN, LDF GOVT, PINARAYI VIJAYAN, SILVERLINE, K RAIL, CONGRESS, LDF, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.