വെണ്മണി: പുലക്കടവ് അക്ഷരമുറ്റം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി ഒരുക്കുന്ന കളിക്കൂട്ടം -2022 എന്ന പരിപാടി 23ന് രാവിലെ 9ന് വെണ്മണി ലോഹ്യാ മെമ്മോറിയൽ ഹൈസ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.സി.സുനിമോൾ ഉദ്ഘാടനം ചെയ്യും. വി.സി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള ദേവി, വാർഡ് മെമ്പർ സ്റ്റീഫൻ ശാമുവൽ, ലൈബ്രറി താലൂക്ക് കൗൺസിലർ ഷാജിലാൽ, എൻ. വിജയൻ എന്നിവർ സംസാരിക്കും. കളിയിൽ അൽപ്പം കാര്യം എന്ന വിഷയത്തെ സംബന്ധിച്ച് ബിജു മാവേലിക്കര ക്ലാസ് നയിക്കും. ഗ്രന്ഥശാല സെക്രട്ടറി ശ്രീകുമാർ കല്ലമൺ സ്വാഗതവും ബ്ലെസി തോമസ് നന്ദിയും പറയും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നോട്ടുബുക്ക് വിതരണം ഉണ്ടായിരിക്കും. രജിസ്‌ട്രേഷന് 9744425734, 8921317612 ബന്ധപെടണമെന്ന് പ്രസിഡന്റ് ജയിംസ് സാമുവൽ അറിയിച്ചു.