SignIn
Kerala Kaumudi Online
Friday, 26 April 2024 3.29 PM IST

വിദ്യാർത്ഥികൾ ജിജ്ഞാസ ഉള്ളവരും മാറ്റങ്ങളെ ഉൾക്കൊള്ളുന്നവരുമാകണം: ഗവർണർ

df

 ആസാദി കോളേജിലെ ബിരുദദാനം ഗവർണർ നിർവഹിച്ചു

കൊച്ചി: പതിനഞ്ച് വർഷം മുൻപുള്ള സാങ്കേതികവിദ്യകൾ പോലും കാലഹരണപ്പെടുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ എപ്പോഴും ജിജ്ഞാസയുള്ളവർ ആയിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ നേടിയതിനേക്കാൾ അറിവും അനുഭവവും നമ്മുടെ കുട്ടികൾക്ക് പകർന്ന് നൽകണമെന്നും ഗവർണർ പറഞ്ഞു. ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻസി (ആസാദി) ൽ നടന്ന പഞ്ചവത്സര ബി ആർക് വിദ്യാർത്ഥികളുടെ ബിരുദദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചേരികളിലും കോളനികളിലും സാധാരണക്കാർക്കിടയിലും നഗരകേന്ദ്രീകൃതമായുമെല്ലാം വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്ന ആസാദി പോലെയുള്ള സ്‌ഥാപനങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടാണെന്നും ഗവർണർ പറഞ്ഞു. നമ്മൾ നേടിയ അറിവുകൾ തിരികെ സമൂഹത്തിന് നൽകാൻ തയാറാകണമെന്ന് അദ്ധ്യക്ഷത വഹിച്ച കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആർക്കിടെക്ച്ചർ പഠനം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകണമെന്നും കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പോലെയുള്ള വിഷയങ്ങളിൽ അവർക്ക് മികച്ച പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ കഴിയുമെന്നും ചടങ്ങിൽ സംസാരിച്ച ആസാദി ചെയർമാനും ഡയറക്ടറുമായ ആർക്കിടെക്ട് പ്രൊഫ. ബി.ആർ. അജിത് പറഞ്ഞു. എം.ജി സർവകലാശാല പ്രോ.വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ, ആസാദി പ്രിൻസിപ്പൽ ആർക്കിടെക്ട്. പ്രത്യുഷ് പ്രസൻ, ഡയറക്ടർ ആർക്കിടെക്ട് പ്രതീക് സുധാകർ, ഫിനാൻസ് ഡയറക്ടർ ദേവി അജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.