തിരുവനന്തപുരം : പോത്തൻകോട് ശ്രീനാരായണഗുരു കൃപ ബി.എഡ് കോളേജിൽ 26, 27 തീയതികളിൽ വിദ്യാഭ്യാസ - ഗവേഷണ മേഖലയിലെ നൂതന പ്രവണത എന്ന വിഷയത്തിൽ അന്താരാഷ്ട്ര ഗവേഷകരുടെ കൂട്ടായ്മയായ എ.ഐ.ആർ.ഐ.ഒയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സമ്മേളനം നടത്തും. മന്ത്രി ആന്റണി രാജു, പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഐ.ഐ.എസ്.ടി. രജിസ്ട്രാർ ഡോ. വൈ.വി.എൻ. കൃഷ്ണമൂർത്തി, വിദ്യാഭ്യാസ വിഭാഗം ഡീനും മേധാവിയും ആയ പ്രൊഫ. ഡോ. ഗീത ജാനറ്റ് വൈറ്റസ്, ബിഷപ്പ് ജോസഫ് മാർ തോമസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോബി ബാലകൃഷ്ണൻ, എൻ.സി.ടി.ഇ മെമ്പർ മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും. രജിസ്ട്രേഷന് ഫോൺ: 9447439995.