തിരുവനന്തപുരം : മാദ്ധ്യമ രംഗത്തെ ട്രേഡ് യൂണിയൻ കൂട്ടായ്മയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) സംസ്ഥാന സമ്മേളനം 22ന് രാവിലെ 11ന് കണ്ണൂർ ബാങ്ക് റോഡിലെ ഗ്രാൻഡ് സഫൈർ ഓഡിറ്റോറിയത്തിൽ കഥാകൃത്ത് ടി.പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. 130 പ്രതിനിധികൾ പങ്കെടുക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയാകും.സംഘാടക സമിതി ചെയർമാൻ വി.സെയ്ദ് അദ്ധ്യക്ഷനാകും. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.പി.സഹദേവൻ, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, താവം ബാലകൃഷ്ണൻ, എം.എ.കരീം, അഡ്വ.പി.മുരളീധരൻ, എൻ.പ്രദീപ്, സംഘാടക സമിതി കൺവീനർ പീറ്റർ ഏഴിമല, ജോയിന്റ് കൺവീനർ വിൽസൺ ചാക്കോ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |