കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനത്തിനിടെ 'സാമ്രാജ്യത്വം നീണാൾ വാഴട്ടെ' എന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ മുദ്രാവാക്യം വിളിച്ചതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'സോഷ്യലിസം നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യത്തിന് പിന്നാലെയാണ് 'സാമ്രാജ്യത്വം നീണാൾ വാഴട്ടെ' എന്ന് എം എൽ എ മുദ്രാവാക്യം വിളിച്ചത്. ഇതിനെ ഏറ്റുവിളിച്ച അണികളെയും രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷമായി വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവയ്ച്ച വീഡിയോയ്ക്ക് ഒപ്പമാണ് രാഹുലിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'ലോംഗ് ലീവ് സോഷ്യലിസം
ലോംഗ് ലീവ് ലോംഗ് ലീവ്
ലോംഗ് ലീവ് ഇംപീരിയാലിസം
ലോംഗ് ലീവ് ലോംഗ് ലീവ്'
സോഷ്യലിസത്തോടൊപ്പം പിണറായിക്കാലത്തെ പാർട്ടിയുടെ സാമ്രാജ്യത്വവാദവും നീണാൾ വാഴട്ടെ എന്ന് സിപിഐഎം പാർട്ടി കോൺഗ്രസ്സിൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഷംസീറിന്റെ മണ്ടത്തരങ്ങളിൽ ഒന്നു കൂടി എക്സ്പോസ് ചെയ്യാനല്ല ഈ വീഡിയോ പങ്ക് വയ്ക്കുന്നത്.
മറിച്ച് ആ പാർട്ടിയുടെയും അണികളുടെയും ഗതികേട് പങ്ക് വെക്കാനാണ്. നേതാവ് എന്ത് മണ്ടത്തരം വിളിച്ച് പറഞ്ഞാലും തിരുത്താനോ, വിയോജിക്കാനോ നില്‍ക്കാതെ 'ഓ തമ്പുരാനെ' എന്ന രീതിയിൽ ഏറ്റുവിളിക്കുന്ന ബുദ്ധിശൂന്യരായ ഒരു ഭക്തജനക്കൂട്ടമാണ് സിപിഐഎം.
അതുകൊണ്ടാണ് 'ഗുളു ഗുളു എസ്എഫ്ഐ' എന്നും 'പെങ്ങൾക്കു വേണ്ട ആസാദി' എന്നുമൊക്കെ മുദ്രാവാക്യം വിളിക്കുമ്പോൾ അണികൾ ഏറ്റു വിളിക്കുന്നത്. ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തം കമ്മികൾ' എന്ന് വിളിക്കുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |