കൊച്ചി: ഇന്ത്യയ്ക്കായി പ്രത്യേകം നിർമ്മിച്ചതെന്ന പെരുമയോടെ ജീപ്പിന്റെ പുത്തൻ എസ്.യു.വി ജീപ്പ് മെറിഡിയൻ വിപണിയിലെത്തി. ഇന്ത്യയ്ക്കായി ജീപ്പ് രൂപകല്പന ചെയ്ത്, നിർമ്മിച്ച ആദ്യ 3-നിര എസ്.യു.വി എന്ന പട്ടവും പുത്തൻ മെറിഡിയന് സ്വന്തം.
29.9 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്സ്ഷോറൂം വില. 2-ലിറ്റർ ടർബോ ഡീസൽ എൻജിനും ഒപ്പം 9-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവൽ ഗിയർ ഓപ്ഷനുകളാണുള്ളത്. ഓൾ-വീൽ ഡ്രൈവ് വേർഷൻ ഉൾപ്പെടെ അഞ്ച് വകഭേദങ്ങളുണ്ട്. ജൂൺ മുതലാണ് ഡെലിവറി.
ഏറെ വിശാലമാണ് മൂന്ന് നിര സീറ്റുകളടങ്ങിയ അകത്തളം. 411 ലിറ്റർ ബൂട്ട്സ്പേസും മികവാണ്. 30 ശതമാനം അധികവേഗത്തോടെ കൂളിംഗ് ഓപ്ഷനോട് കൂടിയ എ.സി., 2-ടോൺ റൂഫ്, 10.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 360 ഡിഗ്രി കാമറ, ഒബ്സ്ട്രക്ഷൻ ഡിറ്റക്ഷൻ എന്നിങ്ങനെ ഡ്രൈവിംഗും യാത്രയും സുഖകരവും സുരക്ഷിതവുമാക്കുന്ന ഒട്ടേറെ കാര്യങ്ങളും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |