മുംബയ്: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി സ്ഥാപനമായ ഇൻഫോസിസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി (സി.ഇ.ഒ) സലിൽ പരേഖ് അഞ്ചുവർഷത്തേക്ക് കൂടി തുടരും. ജൂലായ് ഒന്നുമുതൽ 2027 മാർച്ച് 31 വരെ പുനർനിയമനം നൽകാനാണ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.
മാനേജ്മെന്റ് തലത്തിൽ സുപ്രധാന പദവികളിലുള്ള 6 പേർക്ക് 1.04 ലക്ഷം ഓഹരികളും 88 സീനിയർ എക്സിക്യുട്ടീവുമാർക്ക് 3.75 ലക്ഷം ഓഹരികളും ഗ്രാന്റ് നൽകാനും ബോർഡ് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |