കോട്ടക്കൽ: മരവട്ടം എം.കെ.എച്ച്.എം.എ.എം.എൽ.പി സ്കൂൾ 43ാം വാർഷികവും മേനോത്തിൽ ഹൈദ്രോസ് കുട്ടി മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും നടന്നു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി ഖൈറുദ്ദീൻ അദ്ധ്യക്ഷനായി. വിരമിക്കുന്ന അദ്ധ്യാപകരായ സുമതി , ഇയ്യാത്തുട്ടി , ആയിഷ എന്നിവർക്കുള്ള പി.ടി.എയുടെ ഉപഹാരവും മലപ്പുറം എ.ഇ.ഒ മുരളീധർ, മുൻ എ.ഇ മുഹമ്മദ്കുട്ടി എന്നിവർക്കുള്ള ഉപഹാരവും എം.എൽ.എയും എൽ.എസ്.എസ് നേടിയവർക്കുള്ള ഉപഹാരം മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി ഉമറും നൽകി. കോട്ടക്കൽ നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ പാറോളി റംല, ബി.പി.സി മുഹമ്മദ്കുട്ടി, എച്ച്.എം ഫോറം കൺവീനർ ഷരീഫ്, മാനേജ്മെന്റ് പ്രതിനിധി മജീദ്, മാറാക്കര പഞ്ചായത്ത് മെമ്പർ ടി.വി റാബിയ, പ്രധാനദ്ധ്യാപകൻ വി.പി അൻഫർ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കു വേണ്ടി നടത്തിയ ചിത്ര രചന പോസ്റ്റർ മേക്കിങ് ക്രാഫ്റ്റ് മത്സരങ്ങളിലെ വിജയികൾക്ക് ലേഖ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവവിദ്യാർത്ഥി സംഗമത്തിൽ സുചിത്രയും സംഘത്തിന്റെയും കലാപരിപാടികൾ നടന്നു. മരവട്ടം സഞ്ചാരി ഗ്രൂപ്പ് സ്പോൺസർ ചെയ്ത കോട്ടക്കൽ കലാദർശനയുടെ ഗാനമേളയും യാക്ക എടരിക്കോടിന്റെ മുട്ടിപാട്ടും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |