പെരിന്തൽമണ്ണ: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് മഹിളാ അസോസിയേഷൻ ഏലംകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകരയിൽ ലിംഗ നീതി സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ടി.പി രഹ്ന സബീന ഉദ്ഘാടനം നിർവഹിച്ചു.
കെ. വിജയലക്ഷ്മി അദ്ധ്യക്ഷയായി. മഹിളാ അസോസിയേഷൻ നേതാക്കളായ കെ. തങ്കമണി, കെ. ആയിഷ, സുമ ടി.പി, കെ. സുനിത, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സംഗീത, ലക്ഷ്മി, സ്വപ്ന ബാബുരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |