SignIn
Kerala Kaumudi Online
Saturday, 27 April 2024 1.07 AM IST

തായ്‌വാനെ ആക്രമിച്ചാൽ സൈനികമായി ഇടപെടും; സല്ലപിക്കുന്നത് അപകടവുമായി, ചൈനയ്ക്ക് താക്കീത് നൽകി അമേരിക്ക

joe-biden

ടോക്കിയോ: തായ്‌വാനിൽ ആക്രമണം നടത്തിയാൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ചൈനയ്ക്ക് താക്കീത് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചീഫ് കമാൻഡർ പദവിയിൽ ഏഷ്യയിൽ നടത്തിയ ആദ്യ സന്ദർശനത്തിനിടെയാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.

'ഒറ്റ ചൈന നയത്തെ' അംഗീകരിക്കുന്നെങ്കിലും തായ്‌വാനെ ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുകയെന്നത് നയം മുന്നോട്ടുവയ്ക്കുന്നില്ലെന്ന് ബൈഡൻ പറഞ്ഞു. ഒറ്റ ചൈന നയപ്രകാരം 'പീപ്പിൾ റിപ്പബ്ളിക് ഒഫ് ചൈനയെയാണ്' ചൈനയിലെ നിയമാനുസൃത സർക്കാരായി കണക്കാക്കുന്നത്. എന്നാൽ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന ബീജിംഗിന്റെ അവകാശവാദത്തെ നയം സാധൂകരിക്കുന്നില്ല. ചൈന സല്ലപിക്കുന്നത് അപകടത്തോടാണ്. ബീജിംഗ് അത്തരമൊരു നടപടിയിലേയ്ക്ക് കടന്നാൽ അനന്തരഫലം വിപരീതമായിരിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകുന്നു.

യുക്രെയിൻ വിഷയത്തിലും ബൈഡൻ പരാമർശം നടത്തി. യുക്രെയിനിൽ നടത്തുന്ന പ്രാകൃതമായ നടപടിയ്ക്ക് റഷ്യ വലിയ വിലകൊടുക്കേണ്ടി വരും. റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ മാറ്റമുണ്ടാകുമോയെന്ന് ചൈന നിരീക്ഷിക്കുകയാണ്. എന്നാൽ ദീർഘകാല ഉപരോധങ്ങളായിരിക്കും റഷ്യ നേരിടേണ്ടിവരികയെന്നും ബൈഡൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, JOE BIDEN, AMERICA, TAIWAN, CHINA, INVANSION, WARNING, MILITARY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.