SignIn
Kerala Kaumudi Online
Saturday, 27 April 2024 5.12 AM IST

അഞ്ചുതെങ്ങിൽ ഓട നിർമ്മാണം നിലച്ചു

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുണ്ടുതുറ സൊസൈറ്റി വഴിയുള്ള ഓട നിർമ്മാണം നിലച്ചു. ഇതോടെ പ്രദേശവാസികൾ പ്രക്ഷോഭം ആരംഭിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് മുടിപ്പുരയിലാണ് ഓടനിർമ്മാണം മുടങ്ങിക്കിടക്കുന്നത്.
ഇവിടത്തെ ഓട നിർമ്മാണം ആരംഭത്തിൽ തന്നെ ആശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടികാണിച്ചിരുന്നു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന മുണ്ടുതുറയിൽ നിന്നും മുടിപ്പുര കയർ സൊസൈറ്റി ഭാഗത്തേക്ക് പോകുന്ന നടവഴി ഭാഗങ്ങളിൽ സമതലത്തിൽ നിന്നും ഒരുമീറ്ററോളം ഉയരത്തിൽ ഇരുവശങ്ങളിലുമായി പാർശ്വഭിത്തി നിർമ്മിച്ചുകൊണ്ട് ഓട നിർമ്മാണം നടത്തിയത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തുകയും ഇത് വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണം കൊട്ടിഘോഷിക്കുമ്പോഴാണ് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും തടസ്സപ്പെടുത്തി ഓടനിർമ്മാണം പാതിവഴിയിൽ മുടങ്ങിയത്.
ഇതുമൂലം യാത്രാ ദുരിതവും പ്രദേശത്തെ വീടുകളിലുൾപ്പെടെ വെള്ളം കെട്ടി നിൽക്കാനും തുടങ്ങിയതോടെയാണ് നാട്ടുകാർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ സമയത്ത് ബില്ല് മാറാത്തതാണ് നിർമ്മാണ പ്രവൃത്തികൾ മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ പക്ഷം.

നിലവിൽ കോൺക്രീറ്റ് ചെയ്യപ്പെട്ട നടവഴിയിലാണ് അധികൃതർ ഓട നിർമ്മാണം നടത്തിയത്. എന്നാൽ നിർമ്മാണം പാതി വഴിയിൽ മുടങ്ങിയതോടെ കാൽനടയാത്രകാർക്ക് പോലും പ്രദേശത്തേയ്ക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയായി.


കോൺക്രീറ്റ് നടവഴിയിൽ പലകകൾ അടുക്കി ആവശ്യത്തിനു കമ്പിയോ മെറ്റലോ ഉപയോഗിക്കാതെയാണ് ഓടനിർമ്മാണമെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോൾ ഓട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതും നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിൽ സ്ലാബുകൾ സ്ഥാപിക്കാത്തതും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടായിമാറിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.