കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജഗിരി ഔട്ട്‌റീച്ച് 'സൗഹൃദം' ക്യാമ്പ് സംഘടിപ്പിച്ചു. 'ശാസ്ത്രം സൗഹൃദത്തിനായി' എന്ന വിഷയത്തിലുള്ള ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് മാത്യു അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ലെവിൻ ജോസഫ്, രാജഗിരി ഔട്ട്റീച്ച് ഡെവലപ്‌മെന്റ് ഓഫീസർ ലിജി ബെന്നി, സി.ഡി.എസ് ചെയർപേഴ്‌സൺ റാബിയ സലിം, നസീമ പരീത് തുടങ്ങിയവർ സംസാരിച്ചു.