കൊച്ചി: സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി കൊച്ചിയിലൂടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തപ്പോൾ പൊലീസിൽ നിന്ന് മോശം അനുഭവം നേരിട്ടതായി നടി അർച്ചന കവി.
സ്ത്രീകൾ മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. പരുഷമായ രീതിയിലായിരുന്നു പൊലിസിന്റെ പെരുമാറ്റമെന്ന് നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തിന് വീട്ടിൽ പോകുന്നെന്നായിരുന്നു മറുചോദ്യം. ചോദ്യം ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ല. അതിനൊരു രീതിയുണ്ട്. ഇത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലായിരുന്നെന്ന് അർച്ചന കവി പറഞ്ഞു. ഫോർട്ടുകൊച്ചിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |