തിരുവനന്തപുരം: ഉത്തരാഖണ്ഡ് സർക്കാരിന്റെ ദുരന്തനിവാരണ വകുപ്പ് അഡിഷണൽ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. കേരളത്തിലെ ദുരന്തനിവാരണ സംവിധാനത്തെപ്പറ്റി പഠിക്കാനാണ് മൂന്നുദിവസത്തെ സന്ദർശനം.
നേരത്തേ കേരളത്തിലെത്തിയിരുന്ന ലോകബാങ്കിന്റെ വിദഗ്ദ്ധസംഘം ദുരന്ത നിവാരണത്തെയും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള നടപടികളെയും പ്രകീർത്തിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ദുരന്തനിവാരണ സംവിധാനങ്ങളിലെ കേരള മാതൃക, ദുരന്ത ലഘൂകരണ നടപടികൾ തുടങ്ങിയവ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ചർച്ചയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |