മലയാളത്തിലെ പഴയകാല നടൻ ശങ്കർ നായകനായി മടങ്ങി എത്തുന്ന ഒാർമ്മകളിൽ എന്ന ചിത്രം നാഗാർകോവിലിൽ ചിത്രീകരണം ആരംഭിച്ചു. എ. വിശ്വപ്രതാപ് ഖത, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം എന്നിവ നിർവഹിക്കുന്ന ചിത്രത്തിൽ ദീപ കർത്ത ആണ് നായിക. എ മദർ പാഷൻ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രീമിയർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, നാസർ ലത്തീഫ്, പൂജിത മേനോൻ, വിജയകുമാരി, അജയ്,ആര്യൻ, റോഷൻ, സതീഷ് തൃപ്പരപ്പ്, ശ്രീറാം വർമ്മ, സുരേഷ് കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം നിതിൻ കെ. രാജ്, എഡിറ്റർ വിപിൻ മണ്ണൂർ, സംഗീത സംവിധാനം ജോയ് മാക്സ് വെൽ, കലാസംവിധാനം ബിനിൽ കെ.ആന്റണി , പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |