തങ്കം സിനിമയിൽ വിനീത് ശ്രീനിവാസനും ബിജുമേനോനും ഒപ്പം സുപ്രധാന വേഷം
വിനീത് ശ്രീനിവാസൻ, ബിജുമേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന ചിത്രത്തിലൂടെ പ്രശസ്ത മറാത്തി നടനും ദേശീയ പുരസ്കാരം ജേതാവുമായ ഗിരീഷ് കുൽകർണി മലയാളത്തിലേക്ക്. ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് ഗിരീഷ് കുൽകർണി അവതരിപ്പിക്കുന്നത്. 2011 ൽ ഡ്യൂൾ എന്ന മറാത്തി സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. അതേവർഷം തന്നെ ഡ്യൂൾ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഹിന്ദി സിനിമയിലും വെബ്സീരിസിലും അഭിനയിക്കുന്ന ഗിരീഷ് കുൽകർണി നിർമ്മാതാവ് എന്ന നിലയിലും തിളങ്ങുന്നു.മേയ് 28ന് തൃശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന തങ്കത്തിൽ അപർണ ബാലമുരളി ആണ് നായിക.കോയമ്പത്തൂരാണ് മറ്റൊരു ലൊക്കേഷൻ. വിനീത് തട്ടിൽ ആണ് മറ്റൊരു താരം.ശ്യാം പുഷ്കരനാണ് തങ്കത്തിന്റെ രചന നിർവഹിക്കുന്നത്. തീരം, തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |