ടോക്കിയോ: ഇന്തോ - പസഫിക് മേഖലയിൽ അനിയന്ത്രിത മത്സ്യബന്ധനം ഉൾപ്പെടെ ചൈനയുടെ കടന്നുകയറ്റം നിരീക്ഷിക്കാൻ ഉപഗ്രഹ സംവിധാനം ഏർപ്പെടുത്താൻ ക്വാഡ് സമ്മേളനം തീരുമാനിച്ചു.
ചൈനീസ് ഇടപെടൽ ശക്തമായി ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർ ധാരണയിലെത്തി.
മാരിറ്റൈം ഡൊമെയ്ൻ അവെയർനെസ് (ഐ.പി.എം.ഡി.എ) എന്ന പുതിയ പദ്ധതി പ്രകാരം ഇന്ത്യയിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ ഇന്ത്യൻ മഹാസമുദ്ര മേഖലയെയും മറ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് നിരീക്ഷിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യും. യുക്രെയിനിലെയും മ്യാൻമറിലെയും സ്ഥിതി ആശങ്കാജനകമാണെന്നും ഉച്ചകോടിയിൽ വിലയിരുത്തി.
ആരോഗ്യം, ബഹിരാകാശം, നാവിക സുരക്ഷ, ദുരന്തനിവാരണം, ഡിജിറ്റൽ വ്യാപാരം, സൈബർ സുരക്ഷ, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും. ക്വാഡ് രാജ്യങ്ങളിലെ ഊർജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം വൈകാതെ ചേരും. സംയുക്ത സൈനിക പരിശീലനങ്ങൾ വർദ്ധിപ്പിക്കും.
പാകിസ്ഥാനിലെ ഭീകര സംഘടനകൾ നടത്തിയ 26/11 മുംബയ്, പഠാൻകോട്ട് ഭീകരാക്രമണങ്ങളെ ക്വാഡ് അപലപിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ
പ്രതിവർഷം ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാൻ ഫെലോഷിപ്പ്
കാലാവസ്ഥാ വ്യതിയാന ചർച്ചകളുടെ ആവശ്യകത തിരിച്ചറിഞ്ഞ് ' ക്വാഡ് ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ ആൻഡ് മിറ്റിഗേഷൻ പാക്കേജ്" ( Q-CHAMP ) രൂപീകരിച്ചു
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ പാരീസ് ഉടമ്പടി നടപ്പാക്കും.
ഇന്ത്യ - യു.എസ് ധാരണ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, 5ജി, 6ജി, ബയോടെക്, ബഹിരാകാശം, സെമി കണ്ടക്ടേഴ്സ് തുടങ്ങിയ മേഖകളിലെ സഹകരണത്തിന് ഇന്ത്യ - യുഎസ് ' ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമേർജിംഗ് ടെക്നോളജീസ് "
മേക്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് പദ്ധതികളുടെ കീഴിൽ പ്രതിരോധ ഉത്പാദന മേഖലയിലേക്ക് അമേരിക്കൻ വ്യവസായങ്ങൾക്ക് ഇന്ത്യയിലേക്ക് ക്ഷണം
ബഹ്റൈനിലെ കമ്പെയ്ൻഡ് മിലിട്ടറി ഫോഴ്സിൽ ഇന്ത്യ അസോസിയേറ്റ് അംഗമായി ചേരുമെന്ന് വൈറ്റ്ഹൗസ്
ഇന്ത്യ - യു.എസ് വാക്സിൻ ആക്ഷൻ പ്രോഗാം 2027 വരെ നീട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |