SignIn
Kerala Kaumudi Online
Thursday, 19 September 2024 1.34 AM IST

നാളെ ഈ നക്ഷത്രക്കാരെ അപ്രതീക്ഷിതമായി ഭാഗ്യം തുണയ്‌ക്കും; രഹസ്യം സൂക്ഷിക്കുന്നതിൽ അധിക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ പണി കിട്ടാനും സാദ്ധ്യത

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 26 - 1197 ഇടവം 12 വ്യാഴാഴ്ച (ദിനം പൂർണ്ണമായും രേവതി നക്ഷത്രം)

അശ്വതി: അനാവശ്യ ചെലവുകളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. കൂടെ ജോലിചെയ്യുന്നവരുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണം. മറ്റുള്ളവരെ സഹായിക്കും, എതിരാളികളെ പരാജയപ്പെടുത്തും, പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും.

ഭരണി: ജോലിയോട് കൂടുതല്‍ പോസീറ്റിവായി പെരുമാറാന്‍ ശ്രമിക്കണം. ആരോഗ്യപരമായി കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല.
ജീവിത രീതി മെച്ചപ്പെടുത്തും, കലാ വാസന, നയപരമായ പെരുമാറ്റം.

കാര്‍ത്തിക: ജോലിയിൽ മുന്നേറ്റങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ജീവിത പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കണം. ജോലി ലഭ്യത, പങ്കാളിയുടെ സ്നേഹം ലഭിക്കും, കുടുംബത്തില്‍ സമാധാനം.

രോഹിണി: ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടരുത്. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. മേലുദ്യോഗസ്ഥരുടെ പ്രീതിലഭിക്കും, സഹായ ലഭ്യത, ആരോഗ്യസ്ഥിതി മെച്ചപ്പെടും.

മകയിരം: ശത്രുക്കള്‍ പോലും മിത്രങ്ങളാകാന്‍ കൊതിക്കുന്ന സമയം. പണം കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചുവേണം. ആഭരണ വസ്ത്രാദിലാഭം, വിദ്യാവിജയം, പ്രേമകാര്യങ്ങളിൽ‍ തീരുമാനങ്ങൾ ഉണ്ടാകും.

തിരുവാതിര: പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള സാദ്ധ്യത കാണുന്നുണ്ട്. അടുത്ത സുഹൃത്തുക്കളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം. യാത്ര കൊണ്ട് നേട്ടം, ഇഷ്ട ഭക്ഷണ ലഭ്യത, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

പുണര്‍തം: നിലവിലുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ലക്ഷ്യത്തിലെത്തുന്നതിന് ഒട്ടേറെ തടസ്സങ്ങള്‍ കാണുന്നുണ്ട്. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. കുടുംബത്തില്‍ സമാധാനക്കുറവ്, പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും.

പൂയം: ചില വിഷയങ്ങളില്‍ കുടുംബാങ്ങളിൽ ചിലരുമായി മുഷിച്ചില്‍ ഉണ്ടാകും. വാക്ക് പാലിക്കാന്‍ സാധിക്കില്ല, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, ദാമ്പത്യ സുഖക്കുറവ്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.

ആയില്യം: ആളുകളെ അന്ധമായി വിശ്വസിക്കരുത്. ശാരീരിക പ്രശ്നങ്ങളെ നിസ്സാരമായി കാണരുത്. ശരീരത്തിനും മനസ്സിനും കൂടുതല്‍ പ്രാധാന്യം നല്‍കണം. സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതി ചലിക്കാതെ ജീവിക്കുക, വീട് മാറി നില്‍ക്കേണ്ടി വരും.

മകം: മാനഹാനിക്ക് സാദ്ധ്യതയുണ്ട്. ജോലി മാറ്റത്തിനുള്ള ശ്രമങ്ങള്‍ നടത്തും. പണമുണ്ടാക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. ആരോടും ശത്രുത വച്ചു പുലര്‍ത്തും, ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക.

പൂരം: ഒട്ടേറെ പ്രശ്നങ്ങള്‍ അലട്ടാന്‍ സാദ്ധ്യതയുണ്ട്. മുന്‍കോപം ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനിടയുണ്ട്. പ്രണയനൈരാശ്യം, തൊഴിലില്‍ മാറ്റം ഉണ്ടാകാം, അലസതയും മടിയും കൂടും.

ഉത്രം: ജോലി സ്ഥലത്ത് അനാവശ്യമായ തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍, വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടും, അപകടത്തില്‍ നിന്നും പാഠങ്ങൾ പഠിക്കും.

അത്തം: പ്രശ്നങ്ങള്‍ ഉണ്ടാകും, പക്ഷേ അവയൊക്കെ ഫലപ്രദമായി പരിഹരിക്കാനുള്ള ബുദ്ധിശക്തി ഉണ്ടാകും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും, എല്ലാവരോടും നീതി പുലര്‍ത്തും, രഹസ്യം സൂക്ഷിക്കാന്‍ കഴിയും.

ചിത്തിര: പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്. അടുത്ത ബന്ധുക്കളില്‍ നിന്നും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കാം. അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടും.

ചോതി: വീട്ടിലുള്ളവരുമൊത്ത് വിനോദയാത്ര പോകാന്‍ സാദ്ധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ സമാധാനം, പരസ്പര സഹകരണം, സന്തോഷം എന്നിവ നിറയും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, ഇഷ്ട ഭക്ഷണ ലഭ്യത, മാതാവിന്‍റെ അനുഗ്രഹം ലഭിക്കും.

വിശാഖം: നേട്ടങ്ങൾ നിറഞ്ഞ ദിവസം. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കും. ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, എല്ലാവിധ സുഖങ്ങളും അനുഭവിക്കും, രോഗശാന്തിയുണ്ടാകും.

അനിഴം: പതുക്കെയാണെങ്കിലും നേട്ടങ്ങള്‍ തരുന്ന ദിവസം. എതിരാളികള്‍ നിങ്ങളുടെ ദൗര്‍ബല്യം മുതലാക്കാതെ നോക്കണം. പ്രണയം പുനരാരംഭിക്കും, എല്ലാ കാര്യങ്ങളും ബുദ്ധിപരമായി നിര്‍വഹിക്കും.

കേട്ട: വിഷയങ്ങളെ വൈകാരികമായി നേരിടരുത്. ബുദ്ധിപരമായ തീരുമാനമാണ് വേണ്ടത്. മേലുദ്യോഗസ്ഥര്‍ സഹായിക്കും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, യാത്രാഗുണം.

മൂലം: ആരെയും അന്ധമായി വിശ്വസിക്കരുത്. ശത്രുക്കളുടെ ഗൂഢാലോചനയെ ഭയക്കുക തന്നെ വേണം. പരുഷമായി സംസാരിക്കും, സ്ത്രീകള്‍ മുഖേന സുഖക്കുറവും പ്രയാസങ്ങളും, ഏകാന്ത വാസം.

പൂരാടം: ആരോഗ്യപ്രശ്നങ്ങള്‍ പൊതുവെ കുറവായിരിക്കും. നേട്ടങ്ങളുടെയും പുരോഗതിയുടെയും സമയം, പലവിധത്തിലുള്ള ധന നേട്ടം, സ്നേഹശീലം, ഉത്തരവാദിത്വബോധം, അധികാര പ്രയോഗം നടത്തേണ്ടി വരും.

ഉത്രാടം: കാര്യങ്ങള്‍ ഒന്നും മാറ്റിവയ്ക്കരുത്. എല്ലാം സമയത്തിന് തീര്‍ക്കാന്‍ ശ്രമിക്കണം. മുന്‍കോപം മൂലം ആപത്ത്, രോഗ ദുരിതം ഇളക്കമില്ലാത്ത നിശ്ചയങ്ങളും തീരുമാനങ്ങളും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

തിരുവോണം: ശരീരവേദന, കണ്ണുകള്‍ക്കുള്ള അസുഖം എന്നിവ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യതയുണ്ട്.‍ അപകീർത്തി, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, വാഹനം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

ചതയം: ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ പല തവണ ആലോചിക്കണം. പ്രയത്നത്തിനു തക്ക പ്രതിഫലം ലഭിക്കും, ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍.

പൂരുരുട്ടാതി: നിങ്ങളുടെ മനസ്സിലെ നന്മകൊണ്ട് ചില കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ആരോഗ്യപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും, മാന്യത ലഭിക്കും, സര്‍ക്കാരില്‍ നിന്നും നേട്ടം, ശത്രുക്കളില്‍ നിന്നും ജയം.

ഉത്തൃട്ടാതി: മാനസികമായി അത്ര സുഖമുള്ള ദിവസം ആയിരിക്കില്ല, കടുത്ത പനിയും ജലദോഷവും ഉണ്ടാകാനിടയുണ്ട്. വസ്തു തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുണ്ട്, കർമ്മ മണ്ഡലത്തില്‍ ഉണ്ടായിരുന്ന വിഷമതകള്‍ കുറഞ്ഞേക്കും, വശ്യമായി സംസാരിച്ചു മറ്റുള്ളവരെ ആകര്‍ഷിക്കും.

രേവതി: ഏറെ എതിരാളികളുണ്ട്. മാന്യതയ്ക്കു പോലും കോട്ടം തട്ടാനിടയുണ്ട്. കൂടുതല്‍ ക്ഷമ കാണിക്കുന്നത് നല്ലതാണ്. ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും കൂടും, ഈശ്വരാധീനം ഉണ്ടാകും, വിഷമതകള്‍ മാറിക്കിട്ടും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YOURS TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.