സേലം: വനംകൊള്ളക്കാരൻ വീരപ്പന്റെ മൂത്ത സഹോദരൻ മാതയ്യൻ (75) അന്തരിച്ചു. സേലം മോഹൻ കുമാരമംഗലം സർക്കാർ മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
വനപാലകൻ ചിദംബരത്തെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് സേലം സെൻട്രൽ ജയിലിൽ തടവിലായിരുന്നു മാതയ്യൻ. നെഞ്ചുവേദനയെ തുടർന്ന് മേയ് ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1987ൽ ഈറോഡ് ബംഗളപുത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത മാതയ്യൻ ഏകദേശം 34 വർഷമായി ജയിലിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |