തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ രാവിലെ രാജ്ഭവനിലെത്തി കണ്ടു. ധനകാര്യ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത് എന്നാണ് വിവരം. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന മണിച്ചനുൾപ്പെടെയുള്ള ശിക്ഷാ കാലാവധി കഴിഞ്ഞ 33 തടവുകാരെ മോചിപ്പിക്കണമെന്നുള്ള സർക്കാർ ശുപാർശയും ഓർഡിനൻസുകളും ഗവർണറുടെ മുന്നിലാണെങ്കിലും ഇന്നലെ അദ്ദേഹം അവയ്ക്ക് അംഗീകാരം നൽകിയിട്ടില്ല. ഇന്ന് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കും ഗവർണർ. നാളെ വരെ അദ്ദേഹം രാജ്ഭവനിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |