കാസർകോട്: ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് 31ന് രാവിലെ 10ന് ജില്ല ആശുപത്രിക്ക് മുന്നിൽ സമര സംഗമം സംഘടിപ്പിക്കുമെന്ന് ഡി.സിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു. ആരോഗ്യ മേഖലയോട് കാണിക്കുന്ന സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |