കാസർകോട് : ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ദീര്‍ഘകാലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണ വോര്‍കുഡ്ലുവിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബാങ്ക് പ്രസിഡന്റ് ബി.കെ.കുട്ടി, വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി കടവത്ത്, ഭരണസമിതി അംഗങ്ങളായ കെ.കുഞ്ഞികൃഷ്ണൻ നായർ, മുത്തലീബ്, പി.മാധവി, മഞ്ജുളകുമാരി, അസ്മ, സെക്രട്ടറി പി.ഗിരിധരൻ, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ബാലകൃഷ്ണ വോര്‍കുഡ്ലുവിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ ചെങ്കള സഹകരണ ബാങ്കില്‍ ഛായാചിത്രത്തിന് മുന്നില്‍ പ്രസിഡണ്ട് ബി.കെ. കുട്ടിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |