തൃശൂർ: സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാർക്ക് തൊഴിൽ മേളയുമായി അനെർട്ട്. തൃശൂർ മുതൽ കാസർകോട് വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാർക്ക് 29ന് രാവിലെ 10 മുതൽ 5 വരെ കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ.പോളി ടെക്നിക് കോളേജിലാണ് മേള നടക്കുക. സൗരോർജ്ജ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കും. അനെർട്ട് പരിശീലനം ലഭിച്ച, മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ പറ്റാത്തവർക്കും സ്പോട് രജിസ്ട്രേഷൻ വഴി പങ്കെടുക്കാം.
കേരള വാരിയർ സമാജം സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ
തൃശൂർ: കേരള വാരിയർ സമാജം സംസ്ഥാന സമ്മേളനം 28, 29 തീയതികളിൽ ഗുരുവായൂർ ടൗൺഹാൾ അനക്സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് നടക്കുന്ന സംസ്കാരിക സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും. എൻ.വി. കൃഷ്ണവാരിയർ സ്മാരക അവാർഡ് കലാമണ്ഡലം ഈശ്വരനുണ്ണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സമ്മാനിക്കും. സർഗോത്സവം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.
29ന് രാവിലെ ഒമ്പതിന് കഴകസംഗമം നന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 10.30ന് വനിതാ സമ്മേളനം സാഹിത്യകാരി ലിസി ഉദ്ഘാടനം ചെയ്യും. 12ന് യുവജന സംഗമംനടക്കും. 1.30ന് സമാപന സമ്മേളനം കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ വാരിയർ സമാജംസംസ്ഥാന പ്രസിഡന്റ് എം.വി. ശങ്കരവാരിയർ, ജനറൽ സെക്രട്ടറി സി.ബി.എസ് വാരിയർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ധരണീധരൻ, ജില്ലാ സെക്രട്ടറി എ.സി. സുരേഷ് എന്നിവർ പങ്കെടുത്തു.
സവർക്കറുടെ ചിത്രങ്ങളുള്ള കുടകൾ വിതരണം ചെയ്യുമെന്ന്
തൃശൂർ : സവർക്കറുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കുടകളും പുസ്തകങ്ങളും വിതരണം ചെയ്യുമെന്ന് ഹിന്ദുമഹാസഭ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് വിതരണം ചെയ്യുക. തൃശൂർ പൂരത്തിന് വിതരണം ചെയ്യാൻ തയ്യാറാക്കിയ സവർക്കറുടെ ചിത്രങ്ങൾ സഹിതമുള്ള കുടകളും ബലൂണും പൊലീസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തതായും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ദേശീയ അദ്ധ്യക്ഷൻ മുന്നാകുമാർ ശർമ്മ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷത്തോളം കുടകളും പുസ്തകങ്ങളുമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന പ്രസിഡന്റ് സി.ജെ.കിഷൻ, ശ്രീനിവാസ് കുറുപ്പത്ത്, ഷിനോയ് ശ്രീനിവാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |