തിരുവനന്തപുരം: നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യ ശേഖരണം സംബന്ധിച്ച സ്പെഷ്യൽ കളക്ഷൻ ഡ്രൈവ് വാർഡ് തലത്തിൽ സംഘടിപ്പിക്കുന്നു. ഇന്ന് പഴയതുണി, ബാഗ്, ചെരുപ്പ് എന്നിവ വാർഡുകളിലുള്ള എല്ലാ എം.ആർ.എഫ് കേന്ദ്രങ്ങളിലും രാവിലെ 7 മുതൽ രാത്രി 9 വരെ തരംതിരിച്ച് നൽകാം. സമീപമുള്ള എം.ആർ.എഫ് കേന്ദ്രങ്ങൾ അറിയാൻ നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അതത് വാർഡ് കൗൺസിലറെ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |