പാലക്കാട്: കേന്ദ്ര സർക്കാർ വില കുറച്ചിട്ടും പെട്രോൾ, ഡീസൽ നികുതിയിൽ കുറവ് വരുത്താൻ തയ്യാറാകാത്ത കേരള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു. അഞ്ചു വിളക്കിന് സമീപം നടന്ന ധർണ ബി.ജെ.പി സംസ്ഥാന ട്രഷറർ അഡ്വ. ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു വെണ്ണക്കര അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വി.നടേശൻ, എം.സുനിൽ, ആർ.ജി.മിലൻ എന്നിവർ പങ്കെടുത്തു. ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ, പി.സ്മിതേഷ്, സജിത, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |