കൊച്ചി: തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ വിജയത്തിനായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് (101) നൂറ്റിയൊന്നംഗ സ്ക്വാഡ് രൂപകരിച്ച് പ്രവർത്തനമാരംഭിച്ചു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ ജില്ലാ പ്രസിഡന്റ് ജോയി എളമക്കര അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്ത. നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, അയൂബ് മേലേടത്ത്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ , ബി.ഡി. ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ചെയർമാൻ വി.വി.രാജേന്ദ്രൻ, എൽ.ജെ.പി. സംസ്ഥാന സെക്രട്ടറി ജേക്കബ് പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |