കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിയും കെ.ടി.ഡി.സി ജീവനക്കാരനുമായ ശിവദാസനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തത്. യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയാണ് ഇയാൾ എന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. . വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഇവർ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായരുന്നു. ദൃശ്യങ്ങൾ വിവധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലയിലുള്ളവരാണ് പിടിയിലായവര്‍. ഇവരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.
എൽ.ഡി.എഫ്. നേതൃത്വത്തിന്റെ പരാതിയിൽ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് ശേഷമാണ് സൈബർ പോലീസ് വിശദമായ അന്വേഷണം നടത്തിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |