കൊല്ലം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കൊല്ലം വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ തങ്കശേരി ബിഷപ്പ് ഹൗസിന് സമീപം താമസിക്കുന്ന ആൽവിനാണ് (19) അറസ്റ്റിലായത്.
പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി കഴിഞ്ഞ ജനുവരിയിൽ പലദിവസങ്ങളിലും രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയത്. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പെൺകുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |