SignIn
Kerala Kaumudi Online
Saturday, 27 April 2024 5.52 AM IST

ഉള്ളിലുള്ളതെല്ലാം പുറത്ത് കാണാം; വിപണിയിൽ ഓളം സൃഷ്ടിക്കാനൊരുങ്ങി നത്തിംഗ് വൺ; ഔദ്യോഗിക ലോഞ്ചിന് മുന്നേ ഡിസൈൻ ചോർന്നു

nothing-1

ഒരു സ്മാർട്ട്ഫോൺ ബ്രാൻഡിന് നത്തിംഗ് എന്നൊക്കെ ആരെങ്കിലും പേരിടുമോ? എന്നാൽ അങ്ങനെയൊരു കമ്പനി വരുന്നു. വൺ പ്ലസിന്റെ മുൻ പങ്കാളി ആയിരുന്ന കാൾ പേയ് തുടങ്ങിയ സംരംഭമാണിത്. കമ്പനിയുടെ ആദ്യത്തെ ഫോണായ നത്തിംഗ് വണ്ണിന്റെ ലോഞ്ച് ജുലായ് 21 ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായി തന്നെ ഫോണിന്റെ ഡിസൈൻ ഉൾപ്പെടെയുള്ള സവിശേഷതകൾ ചോർന്നിട്ടുണ്ട്.

പുതിയ വിവരങ്ങൾ പ്രകാരം നത്തിംഗ് വണ്ണിന് സുതാര്യമായ ബാക് പാനലായിരിക്കും ഉണ്ടായിരിക്കുക എന്നാണ് കരുതുന്നത്. കമ്പനി ആദ്യമായി പുറത്തിറക്കിയ വസ്തു എന്നു പറയുന്നത് ഒരു ഇയർ ബഡാണ്. നത്തിംഗ് ഇയർ വൺ എന്ന ഇയർ ബഡിനും ഇത്തരത്തിൽ ഉൾഭാഗം കാണാനാകുന്ന തരത്തിലുള്ള ഡിസൈനാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഫോണിനും അത്തരമൊരു ഡിസൈനാകും ഉണ്ടാവുകയെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.

ഉള്ളിലുള്ളതിനെ പുറത്ത് കാണിക്കുക എന്ന തത്വത്തിൽ നിന്നാണ് തങ്ങൾ ഫോൺ രൂപകൽപന ചെയ്യുന്നത് എന്ന് കമ്പനിയുടെ ഡിസൈൻ മേധാവിയായ ടോം ഹോവാർഡ് മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് അക്ഷരം പ്രതി അങ്ങനെതന്നെയാകുമെന്ന് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും.

പിൻവശത്തെ ക്യാമറകൾ, ചാർജിംഗ് കോയിലുകൾ ഉൾപ്പടെയുള്ള ഫോണിനുള്ളിലെ പ്രധാന ഭാഗങ്ങളെ പുറത്ത് ഉള്ളവർക്ക് കാണാനാകുന്ന വിധത്തിലായിരിക്കും ഫോൺ ഡിസൈൻ ചെയ്യുക.

നത്തിംഗ് വണ്ണിന്റെ യൂസർ മാനുവൽ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. സ്പെസിഫിക്കേഷനുകൾ കൂടാതെ ആമസോണിലൂടെ ഫോൺ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നും മാനുവലിൽ ഉണ്ടായിരുന്നു.

nothing-1

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 500 യൂറോ ആയിരിക്കും ഫോണിന്റെ വില വരിക. അതായത് ഏകദേശം 41,400 ഇന്ത്യൻ രൂപ. ഫോണിന്റെ കളർ, സ്റ്റോറേജ് തുടങ്ങിയ മറ്റ് വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവന്നിട്ടില്ല.

90 ഹെർട്ട്സ് റിഫ്രഷ് റേറ്റ്, എച്ച് ഡി ആർ 10+ എന്നീ സവിശേഷതകൾ ഫോണിന് ഉണ്ടാകും. 6.43 ഇഞ്ച് എഫ് എച്ച് ഡി ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് യൂസർ മാനുവലിൽ നിന്ന് ലഭിക്കുന്ന വിവരം. ഫാസ്റ്റ് ചാർജിംഗിന് പുറമേ വയർലസ് ചാർജിംഗും ഫോണിന് ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECH, TECHNOLOGY, SCIENCE, SMARTPHONE, PHONE, MOBILE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.